വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവനും ഉറ്റവരെയും ഉടയവരെയും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഞായറാഴ്‌ച വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പ വയനാട് ദുരന്തത്തിൽ അനുശോചിച്ചത്.
ഉരുൾപൊട്ടലിൽ നിരവധി പേർ മരിച്ചതിനേക്കുറിച്ചും വ്യാപക നാശനഷ്ടങ്ങളുണ്ടായതിനേക്കുറിച്ചും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്‌മരിച്ചു. ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാനും പോപ്പ് ആഹ്വാനം ചെയ്തു.
മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. അക്രമങ്ങൾ ഒന്നിനും പരിഹാരമല്ലെന്ന് മാർപ്പാപ്പ ഓർമ്മിപ്പിച്ചു. നീതിയുടെയും സമാധാനത്തിന്റെയും പാതയിലേക്ക് അക്രമം നമ്മെ നയിക്കില്ലെന്നും മറിച്ച് കൂടുതൽ വെറുപ്പിനും പ്രതികാരത്തിനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc