പൊലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പൊലീസുകാര്‍ക്ക് വരുന്നത് എട്ടിന്റെ പണി. സ്റ്റേഷനിലെ പാചകം ആവേശത്തിന്റെ പുറത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പോസ്റ്റ് ചെയ്തതോടെ വൈറലാകുകയായിരുന്നു. വൈറലായ വീഡിയോ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ പിന്നാലെ വിശദീകരണവും തേടി.
പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ പാചക വീഡിയോ ആണ് വൈറലായി പുലിവാലയത്. ദക്ഷിണ മേഖലാ ഐജിയാണ് സംഭവത്തില്‍ പൊലീസുകാരോട് വിശദീകരണം തേടിയത്.
ഡ്യൂട്ടി സമയത്തെ പാചകത്തിലും സമൂഹ മാധ്യങ്ങളിലെ ഇടപെടലിലും ആണ് ദക്ഷിണ മേഖല ഐ ജി വിശദീകരണം ചോദിച്ചിരിക്കുന്നത്. പോസിറ്റീവ് കമന്റുകൾ ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയിലെ പൊലീസുകാരെ അഭിനന്ദിച്ച് പ്രതികരിച്ചത്.നിരവധി പേർ വീഡിയോ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.
https://www.youtube.com/watch?v=ws-06ZUSsUI