മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം; ‘ചെകുത്താൻ’ കസ്റ്റഡിയിൽ

Date:

Share post:

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ കസ്റ്റഡിയിൽ. പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെയാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിൻ്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിച്ചതിനെതിരെയാണ് അജു തന്റെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്. മോഹൻലാലിൻ്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിൻ്റെ പരാമർശമെന്ന് തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്‌ത എഫ്ഐആറിൽ പറയുന്നുണ്ട്.

ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജു അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...

യുഎഇ ഈദ് അൽ ഇത്തിഹാദ്; ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ

യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ നടക്കും. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ യുട്യൂബ് ചാനൽ, വെബ്സൈറ്റ്,...

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി. മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴു പേർക്കെതിരെ നൽകിയ പരാതിയാണ്...

ദുബായ് റൺ ചലഞ്ച്; 24ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ

ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 (ഞായർ) ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പുലർച്ചെ...