മലപ്പുറം ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഗർഭിണിയായി. പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണെന്ന് പൊലീസ് പറയുന്നു.
പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
അഞ്ചുമാസം ഗർഭിണിയാണ് ഈ കുട്ടി. പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.