നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ഗാനം പുറത്തിറങ്ങി. ധ്വനി ഭാനുശാലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് തനിഷ്ക് ബാഗ്ചിയാണ്.
വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി രചിച്ച ഈ ഗാനം മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കിന്റെ ബാനറിലാണ് വീഡിയോ ആൽബമായി ഇപ്പോൾ പുറത്തിറങ്ങിയത്. നവരാത്രിയോടനുബന്ധിച്ച് ഗുജറാത്തിലുള്ള വിശേഷചടങ്ങുകളും ആഘോഷങ്ങളുമെല്ലാം ഉൾകൊള്ളിച്ചുള്ള ഗർഭോ എന്ന പേരിലുള്ള നൃത്ത സംഗീത വീഡിയോ ആൽബമാണ് ഇപ്പോൾ പുറത്തിറങ്ങിയത്.
ഔദ്യോഗിക അക്കൗണ്ടിലൂടെ ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു. അഞ്ച് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷത്തിലേറെ പേർ ഗാനം യൂട്യൂബിലൂടെ കണ്ടു കഴിഞ്ഞു. താനെഴുതിയ വരികൾക്ക് മനോഹരമായ സംഗീതം നൽകിയതിന് നിഷ്ക് ബാഗ്ചിയെ അഭിനന്ദിച്ചുകൊണ്ടാണ് നരേന്ദ്ര മോദി വീഡിയോ ഗാനം പങ്കുവെച്ചിരിക്കുന്നത്.
Thank you @dhvanivinod, Tanishk Bagchi and the team of @Jjust_Music for this lovely rendition of a Garba I had penned years ago! It does bring back many memories. I have not written for many years now but I did manage to write a new Garba over the last few days, which I will… https://t.co/WAALGzAfnc
— Narendra Modi (@narendramodi) October 14, 2023