പിന്നണി ഗായിക പി. സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെത്തുടർന്നാണ് സുശീലയെ ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രാരംഭ ചികിത്സകൾക്ക് ശേഷം ഗായികയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 86-കാരിയായ പി സുശീലയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് നിരവധി പേരാണ് ആശുപത്രിയിലേയ്ക്ക് എത്തുന്നത്.