പാലസ്തീനിൽ അനാഥരായ കുഞ്ഞുങ്ങളുടെ മുഖം മനുഷ്യമനഃസാക്ഷിക്കു തീരാമുറിവായി മാറി: ശിശുദിന സന്ദേശത്തിൽ മുഖ്യമന്ത്രി

Date:

Share post:

ശിശുദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. ശിശു അവകാശങ്ങളുടെ കാര്യത്തിൽ കേരളം എല്ലാ അർത്ഥത്തിലും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളിൽ ഇരകളാവുന്ന കുഞ്ഞുങ്ങളുടെ ദയനീയ ചിത്രങ്ങൾ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഗാസയിൽ മാത്രം 4609 കുട്ടികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ശിശു അവകാശങ്ങളുടെ കാര്യത്തിൽ കേരളം എല്ലാ അർത്ഥത്തിലും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കുറിച്ചു.

മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം. പോഷകാഹാര ലഭ്യതയും ആരോഗ്യ സംരക്ഷണവും ഗുണമേന്മയുള്ള വിദ്യാഭ്യാസവുമെല്ലാം ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ്. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളുമില്ലാത്ത ഒരിന്ത്യയാണ് നെഹ്‌റു ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തത്.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ശിശു അവകാശങ്ങളുടെ കാര്യത്തിൽ കേരളം എല്ലാ അർത്ഥത്തിലും രാജ്യത്തിന് മാതൃകയാണ്. ഇതാവർത്തിച്ചുറപ്പിക്കുന്ന ഭരണനടപടികളാണ് കേരളത്തിലുണ്ടാവുന്നത്. പോഷകബാല്യം പദ്ധതി, സ്മാര്‍ട്ട് അങ്കണവാടികള്‍, പാരന്റിംഗ് ക്ലിനിക്കുകൾ, ബാലവേലയെപ്പറ്റി വിവരം നല്‍കുന്നവർക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതി, അന്താരാഷ്ട്ര നിലവാരത്തിലുള്ള പൊതുവിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ ഇവയിൽ ചിലതുമാത്രമാണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെ നിലപാട്.

ഈ ഘട്ടത്തിൽ കുഞ്ഞുങ്ങൾക്കു നേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ നമ്മുടെ ഹൃദയത്തെ നോവിക്കുന്നുണ്ട് എന്നത് വിസ്മരിക്കാനാവില്ല. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളിൽ ഇരകളാവുന്ന കുഞ്ഞുങ്ങളുടെ ദയനീയ ചിത്രങ്ങൾ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഗാസയിൽ മാത്രം 4609 കുട്ടികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്ക് പറ്റിയവരും കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട് അനാഥരായവരുമായ ഒട്ടനേകം കുഞ്ഞുങ്ങളുടെ മുഖം മനുഷ്യമനഃസാക്ഷിക്കു തീരാമുറിവായി മാറിയിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാതെ ഈ ദുരന്തങ്ങൾക്ക് ശമനമുണ്ടാകില്ല. ഇതിനായി ലോകത്തെ എല്ലാ പുരോഗമന ശക്തികളും ഒന്നിച്ചു ശബ്ദമുയർത്തണം. ഈ ശിശുദിനം പലസ്തീനിലെ കുഞ്ഞുങ്ങളുടെ സുരക്ഷക്കും പുനരധിവാസത്തിനുമുള്ള കൂട്ടായ ഇടപെടലുകൾക്കായുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെ.
ഏവർക്കും ശിശുദിനാശംസകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...