സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ദുബായിലേക്ക്. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബാഗങ്ങളും ദുബായിലേക്ക് പോയി. മകനെ കാണാനാണ് യാത്ര എന്നാണ് പുറത്ത് വരുന്ന വിവരം.
മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഇന്നലെയാണ് കേന്ദ്രാനുമതി കിട്ടിയത്. ഔദ്യോഗിക യാത്ര അല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാണ് മടക്കം എന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം.
മറ്റ് ഏതെങ്കിലും രാജ്യങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണ് യാത്ര. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ദുബായ്ക്ക് പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.