ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായ സംഭവത്തില്‍ കേസുമായി മുന്നോട്ടില്ലെന്ന് പൊലീസ്. കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമയ്ക്ക് പൊലീസ് തിരിച്ചുനൽകി.
സംഭവത്തില്‍ കേസെടുത്തത് പരിശോധനയ്ക്ക് വേണ്ടി മാത്രമെന്ന് ഡിസിപി അറിയിച്ചു. പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതില്‍ അട്ടിമറിയില്ലെന്ന് കരുതുന്നു. സാങ്കേതിക തകരാര്‍ മാത്രമാകാമെന്നും ഡിസിപി പ്രതികരിച്ചു.
സാധാരണ നിലയില്‍ വിഐപികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഇങ്ങനെ സംഭവിക്കാറില്ല. പിഡബ്ല്യൂഡി ഇലക്ട്രോണിക്സ് സര്‍ട്ടിഫൈ ചെയ്ത ശേഷമാണ് മൈക്ക് വെയ്ക്കാറ്. ഇവിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാപരിശോധനയുടെ ഭാഗമായി മാത്രമാണ് കേസെടുത്തത്. അല്ലാതെ ആരെയും പ്രതിയും ചേര്‍ത്തിട്ടില്ല. ഉപകരണങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്. പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ അവ മടക്കി നല്‍കുമെന്നും ഡിസിപി അറിയിച്ചു.