ഹാർഡ് ലാൻഡിങ് നടത്തിയതിനെ തുടർന്ന് നടപടി നേരിട്ട് എയർ ഇന്ത്യ പൈലറ്റ്. കൊച്ചിയിൽ നിന്നും ദുബായിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് ദുബായിൽ ഹാർഡ് ലാൻഡിങ് നടത്തിയത്. ഇതേത്തുടർന്ന് പൈലറ്റിനെ ജോലിയിൽ നിന്നും മാറ്റിനിർത്തുകയും അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ചട്ടങ്ങൾക്കനുസരിച്ചാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം പൂർത്തിയാകുന്നതുവരെ പൈലറ്റിനെ പറക്കാൻ അനുവദിക്കില്ലെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഡിസംബർ 20-നാണ് വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. വിമാനത്തിന്റെ ദുബായിലെ ലാൻഡിങ് സുഗമമായിരുന്നില്ലെങ്കിലും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായിരുന്നു.
സംഭവത്തേത്തുടർന്ന് വിമാനം ദുബായിൽ ഒരാഴ്‌ചയോളം ദുബായിൽ നിർത്തിയിട്ട് നിർണായകമായ പരിശോധനകൾ നടത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ച് പറന്നത്. വിമാനം ഇതുവരെ യാത്രക്കാരുമായി സർവീസ് നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.