അറഫാ സംഗമം ഇന്ന്

Date:

Share post:

ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫാ സംഗമം ഇന്ന്. തീർഥാടകർ പകൽ മുഴുവൻ അറഫയിൽ ചെലവഴിക്കും. മിനയിൽ നിന്ന് പ്രവാചകൻ മുഹമ്മദ് നബി വിടവാങ്ങൽ പ്രസംഗം നടത്തിയ അറഫയിലേക്ക് പാപമോചനത്തിന്റെ പ്രാർഥനകളുമായി തീർഥാടകർ പുലർച്ചെ തന്നെ നീങ്ങിത്തുടങ്ങി.

ഉച്ച നമസ്കാരത്തിന് മുന്നോടിയായി പ്രവാചകൻറെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം അറഫാ പ്രഭാഷണം നടത്തും. ദിവസം മുഴുവൻ പ്രാർഥനകളുമായി തീർഥാടകർ അറഫയിൽ ചെലവഴിക്കും. നമീറ പള്ളിയും അറഫാ നഗരിയും ഉച്ചയോടെ വിശ്വാസ സാഗരമായി മാറും, മുഹമ്മദ് നബി ഹജ്ജിൽ വിടവാങ്ങൽ പ്രസംഗം നടത്തിയ ശേഷം ഇവിടെ വച്ച് കാരുണ്യത്തിനായി ദൈവത്തോട് പ്രാർഥിച്ചെന്ന വിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണ് ഹാജിമാർ അറഫയിൽ സംഗമിക്കുന്നത്.

ളുഹർ, അസർ നമസ്കാരങ്ങൾ അറഫയിൽ നിർവഹിക്കുന്ന ഹാജിമാർ സൂര്യാസ്തമനത്തിന് ശേഷം മുസ്ദലിഫയിലേക്ക് പോകും. രാത്രി അവിടെ ചെലവഴിക്കുന്ന തീർഥാടകർ, ചെകുത്താനെ എറിയുന്നതിനുള്ള കല്ലുകൾ ശേഖരിക്കും. ബലിപരുനാൾ ദിവസം ബലികർമവും മുടി മുറിക്കലും നടത്തും. തുടർന്ന് ജംറയിലെ ആദ്യ കല്ലേറ് കർമം പൂർത്തിയാക്കുന്നതോടെ ഹജ്ജിൻറെ പ്രധാന ചടങ്ങുകൾ അവസാനിക്കും. അറഫ ദിനത്തിൽ മസ്ജിദുന്നമിറയിൽ നടക്കുന്ന അറഫ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനുള്ള ഒരുക്കം ഇരുഹറം കാര്യാലയം പൂർത്തിയാക്കി. ‘മനാറത്ത് അൽഹറമൈൻ പ്ലാറ്റ്‌ഫോമി’ന്റെ സഹായത്തോടെ ലോകമെമ്പാടുമുള്ള എല്ലാ മുസ്‌ലിംകൾക്കും ഇത്തവണ 20 ലോക ഭാഷകളിൽ ഒരേസമയം പ്രഭാഷണം കേൾക്കാനാവും. 30 കോടിയിലധികം ആളുകൾക്ക് അറഫയുടെ സന്ദേശമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...