40 ഏക്കർ നെൽപ്പാടത്ത്‌ തലയെടുപ്പോടെ ദുബായ് ഭരണാധികാരി, വൈറലായി ആലപ്പുഴക്കാരൻ രാജീവിന്റെ കരവിരുത് 

Date:

Share post:

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തും ആലപ്പുഴയിലുണ്ട്. ഏഹ്….! കേരളത്തിലോ? അദ്ദേഹം എപ്പോൾ ഇവിടെയെത്തി! കേട്ടപ്പോൾ ഒന്ന് ഞെട്ടിയല്ലേ, എന്നാൽ ഒന്നുകൂടി ഞെട്ടാൻ തയാറായിക്കോളൂ. ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തും ആലപ്പുഴയിലെത്തിയത് രാജീവിന്റെയും സ്കൂൾ വിദ്യാർത്ഥിയുമായ ജെഫിന്റെയും കരവിരുതിലൂടെയാണ്.

ആലപ്പുഴ ചെന്നിത്തലയിലെ 40 ഏക്കർ നെൽപ്പാടത്ത് തലയെടുപ്പോടെ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തും നിറഞ്ഞു നിൽപ്പുണ്ട്. കൊയ്‌തൊഴിഞ്ഞ പാടം കരിച്ചെടുത്ത്‌ അവിടെ വയ്ക്കോലുകൾ കൊണ്ട് ദുബായ് ഭരണാധികാരിയുടെ വലിയൊരു രൂപം കൊത്തിയെടുത്തിരിക്കുകയാണ് ഈ മാമനും മരുമകനും കൂടി.

ആലപ്പുഴയിലെ ഈ അത്ഭുത ചിത്രം ഉണ്ടായത് ഇങ്ങനെയാണ്…

3/4 ന്റെ ഫ്ലെക്സ് ബോർഡിൽ ആദ്യം ഫോട്ടോ അച്ചടിയ്ക്കും. എന്നിട്ട് അതിനെ 2800 സ്‌ക്വയറിൽ ഡിവൈഡ് ചെയ്യും. ശേഷം അതിന്റെ കണക്കും കാര്യങ്ങളുമെല്ലാം നോക്കി കറുപ്പിക്കേണ്ട ഭാഗങ്ങൾ മാർക്ക് ചെയ്യും. പിന്നീട് അത് ബുക്കിലേയ്ക്ക് പകർത്തും. 20 അടിയുടെ സ്കെയിൽ ഉണ്ടാക്കി 3000 തവണയെങ്കിലും പൊക്കിയും താഴ്ത്തിയുമാണ് പാടത്ത്  ഈ മനോഹര ചിത്രം വരച്ചെടുത്തത്. ഇത്തരത്തിൽ പല പ്രമുഖരുടെയും ചിത്രം ഈ കലാകാരന്മാർ ഒരുക്കിയിട്ടുണ്ട്. മദർ തെരേസയും അബ്ദുൾ കലാമും ബോബി ചെമ്മണ്ണൂരും മേജർ രവിയുമെല്ലാം രാജീവന്റെയും ജെഫിന്റെയും കരവിരുതിൽ കൊയ്‌തൊഴിഞ്ഞ പാടത്ത് വിസ്മയം തീർത്തിട്ടുണ്ട്. പക്ഷെ, 90 ശതമാനം പൂർത്തിയാക്കുമ്പോഴേക്കും മഴ വില്ലനായെത്തി ചിത്രം മുഴുവനാക്കാൻ അനുവദിക്കില്ല.

കഠിന പ്രയത്നത്തിൽ വിരിഞ്ഞ ഈ കലാവിരുത് ദുബായ് ഭരണാധികാരി കാണുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. രാജീവനും ജെഫിനും ഗിന്നസ് റെക്കോർഡിന് വേണ്ടിയുള്ള അശ്രാന്ത പരിശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. മഴ അതിന് അനുവദിക്കുന്നില്ല എന്ന് മാത്രം. ഈ അതുല്യ കലാകാരന്മാരെ ലോകം തിരിച്ചറിയുക തന്നെ വേണം. മഴ മാത്രമല്ല, മനുഷ്യരും ഒന്ന് മനസ്സ് വച്ചാൽ ലോകം ഇവരെ അറിയും. ഇവർ ലോകം കീഴടക്കും, തീർച്ച.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...