യുഎഇയിൽ ജൂലൈയിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ച് ഇന്ധന വില സമിതി. ജൂൺ മാസത്തേക്കാൾ ഇന്ധനവില ജൂലൈയിൽ കുറഞ്ഞിട്ടുണ്ട്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.99 ദിർഹമാണ് പുതുക്കിയ വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.88 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.80 ദിർഹം, ഡീസൽ ലിറ്ററിന് 2.89 ദിർഹവുമാണ് ജൂണിലെ വില. പുതിയ നിരക്കുകൾ ജൂലൈ 1 മുതലാണ് പ്രാബല്യത്തിൽ വരിക.
ജൂൺ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.14 ദിർഹമായിരുന്നു വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.02 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.95 ദിർഹം, ഡീസൽ ലിറ്ററിന് 2.88 ദിർഹം എന്നിങ്ങനെയായിരുന്നു വില. ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഡീസൽ വിലയിൽ ഈ മാസം ഒരു ദിർഹം വർധിച്ചിട്ടുണ്ട്.