കേരളത്തിന് സ്വന്തമായി ഒരു ഗാനം വേണമെന്ന നിര്‍ദേശവുമായി കേരള സര്‍ക്കാര്‍. കേരളഗാനത്തിന് ചേരുന്ന തരത്തിലുള്ള രചനകളും നിര്‍ദ്ദേശങ്ങളും കവികളില്‍ നിന്നും മറ്റ് ഗാനരചയിതാക്കളിൽ നിന്നും ക്ഷണിക്കാനായി കേരള സാഹിത്യ അക്കാദമിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് മിനിറ്റുകൊണ്ട് ആലപിച്ച് തീര്‍ക്കാവുന്ന രീതിയിലുള്ള രചനകളാണ് ക്ഷണിക്കുന്നത്. കേരളത്തിന്റെ പ്രകൃതി, മൂല്യങ്ങള്‍, സ്വത്വം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നതായിരിക്കണം ഗാനം. കൂടാതെ എല്ലാവർക്കും ആലപിക്കാന്‍ പറ്റുന്ന ശൈലിയും കാവ്യ-സംഗീതാത്മകതയും ഗാനത്തിന് ഉണ്ടായിരിക്കണം.
രചനകൾ അയക്കേണ്ട വിലാസം
സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-20 Email: [email protected] . കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2331069 എന്ന നമ്പറില്‍ ബന്ധപ്പെടുക. രചനകൾ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15.