ബർ​ഗർ കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ

Date:

Share post:

പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ആഹാരസാധനങ്ങൾ വാങ്ങി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഇവിടെ നിന്ന് ചിക്കൻ ഉൾപ്പെട്ട ഭക്ഷണം കഴിച്ച പതിനഞ്ചോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി.

ഇവർക്ക് കാര്യമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ആരോ​ഗ്യവകുപ്പ് പറയുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കുള്ള ദേഹാസ്വാസ്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവിഷബാധയാണെന്നുള്ള നി​ഗമനത്തിൽ ആരോ​ഗ്യവകുപ്പ് എത്തിയിരിക്കുന്നത്.

ബർഗർ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. അതേസമയം, ഇവർ ഷവർമ കഴിച്ചിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു; ട്രെ​യി​നി​യെ കാ​ണാ​താ​യി

യുഎഇയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഫുജൈറ കടൽത്തീരത്ത് നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ...

കുതിച്ചുയർന്ന് ദുബായ് സാലിക്ക്; 9 മാസത്തിനുള്ളിലെ ലാഭം 822 ദശലക്ഷം ദിർഹം

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6...

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മികച്ച മാർ​ഗം; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിച്ച് ദുബായ്

ദുബായിലെ​ ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ...

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ...