പാറ്റ് കമ്മിൻസ് ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം പതിപ്പിൽ സൺറൈസേഴ്സ് നായകനാകും. സമൂഹമാധ്യമങ്ങളിൽ ടീം അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു.
ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കിയതാണ് കമ്മിൻസിന് നേട്ടമായത്. ദക്ഷിണാഫ്രിക്കയുടെ അയ്ഡാൻ മാക്രത്തിന് പകരക്കാനായാണ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകുന്നത്. ഇത്തവണത്തെ ലേലത്തിൽ 20.50 കോടി രൂപയ്ക്കാണ് കമ്മിൻസിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. ഒപ്പം ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡും ടീമിലെത്തി. ബാറ്റിംഗിലും ബൗളിംഗിലും പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഹൈദരാബാദിന്റെ ഐപിഎൽ ടീം.
അയ്ഡൻ മാർക്രത്തിന് കീഴിൽ സൺ റൈസേഴ്സ് ഐപിഎൽ 2023ൽ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്ന് വെറും നാല് വിജയങ്ങൾ മാത്രമെ ഹൈദരാബാദിന് ഉണ്ടായിരുന്നുള്ളൂ.
#OrangeArmy! Our new skipper Pat Cummins 🧡#IPL2024 pic.twitter.com/ODNY9pdlEf
— SunRisers Hyderabad (@SunRisers) March 4, 2024