മക്കയിലേക്കും മദീനയിലേക്കും പോകുന്ന ഹറമൈൻ അതിവേഗ ട്രെയിനിൽ കയറുമ്പോൾ യാത്രക്കാർ അഞ്ച് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയിൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും മക്കയിലും മദീനയിലും എളുപ്പത്തിലും സുരക്ഷിതമായും എത്തിച്ചേരുന്നതിന്, യാത്രക്കാർ നിശ്ചിത സമയത്തിന് മുമ്പ് റെയിൽവേ സ്റ്റേഷനിൽ വരണമെന്നും ട്രെയിനിൽ കയറുന്നതിന് മുമ്പ് ടിക്കറ്റ് ഹാജരാക്കണമെന്നും ശുചിത്വം പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ക്രൂവിന്റെ നിർദ്ദേശങ്ങൾ പാലിക്കുക, ടിക്കറ്റിൽ വ്യക്തമാക്കിയ സീറ്റിൽ ഇരിക്കണമെന്നും നിർദ്ദേശം നൽകി.
ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയുടെ പ്രവർത്തന പദ്ധതി വിജയകരമായി പൂർത്തിയാക്കിയതായി സൗദി റെയിൽവേ കമ്പനി (എസ്എആർ) നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2023 ലെ ഹജ്ജ് വേളയിൽ ഹറമൈൻ അതിവേഗ റെയിൽവേ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 750,000 ൽ എത്തി, 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 96% വർധനവുണ്ടായി.