‘പാ​സേ​ജ് ടു ​ഇ​ന്ത്യ’, ഖ​ത്ത​ർ ഇ​ന്ത്യ​ൻ പ്ര​വാ​സി​കളുടെ ക​മ്യൂ​ണി​റ്റി ഫെ​സ്റ്റി​ന് ഇന്ന് മിയയിൽ തിരി തെളിയും

Date:

Share post:

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ക​ലാ,സാം​സ്കാ​രി​ക ആ​ഘോ​ഷ വി​രു​ന്നാ​യി ഖ​ത്ത​റി​ലെ ‘പാ​സേ​ജ് ടു ​ഇ​ന്ത്യ’ ക​മ്യൂ​ണി​റ്റി ഫെ​സ്റ്റി​ന് ​വ്യാ​ഴാ​ഴ്ച തു​ട​ക്കമാവും. നാ​ടും നഗരവും റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നിട​യി​ലാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഘോ​ഷ​ങ്ങ​ളു​മാ​യി പാ​സേ​ജ് ടു ​ഇ​ന്ത്യ അ​രേ​ങ്ങ​റു​ന്ന​ത്. ഇ​​ന്ത്യ-​​ഖ​​ത്ത​​ർ ന​​യ​​ത​​ന്ത്ര സൗ​​ഹൃ​​ദ​​ത്തി​​ന്റെ 50ാം വാ​​ർ​​ഷി​​ക ആ​​ഘോ​​ഷം കൂ​ടി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ‘പാ​സേ​ജ് ടു ​ഇ​ന്ത്യ’. ​മൂ​ന്നു ദി​ന​ങ്ങ​ളി​ലായി ഖത്തറിൽ ആഘോഷങ്ങളുടെ മേളമായിരിക്കും.

ഖ​ത്ത​ർ മ്യൂ​സി​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന പ​രി​പാ​ടി​യുടെ വേദി മ്യൂ​സി​യം ഓ​ഫ് ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട് (മി​യ) പാ​ർ​ക്കാ​ണ്. ക​ലാ-സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾക്ക് പുറമേ ഇ​ന്ത്യ​ൻ രു​ചി​ക്കൂ​ട്ടു​ക​ളുടെ പെരുമ വിളിച്ചോതുന്ന ഭ​ക്ഷ്യ​മേ​ളയും ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക-​ച​രി​ത്ര​നേ​ട്ട​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഖ​വാ​ലി ഉ​ൾ​പ്പെ​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ളും ഉണ്ടാവും. ലൈ​വ് ​ പെ​യി​ന്റി​ങ്, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം എ​ന്നി​വയും വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ ആ​ഘോ​ഷങ്ങളുടെ മാറ്റ് കൂട്ടും.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ലൈ​വ് മ്യൂ​സി​ക് ഷോ​യോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. ഏ​ഴു​മ​ണി​ക്കാ​ണ് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ ​ശാ​സ്ത്ര​നേ​ട്ട​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ ച​ന്ദ്ര​യാ​ന്റെ​യും പാ​ർ​ല​മെ​ന്റി​ന്റെ​യും മാ​തൃ​ക​ക​ൾ അം​ബാ​സ​ഡ​ർ വി​പു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഖ​ത്ത​രി ഉ​ന്ന​ത​ർ, എം​ബ​സി അ​പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ ചടങ്ങിൽ പ​​ങ്കെ​ടു​ക്കും. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച കേ​ര​ളീ​യ സ​മാ​ജം നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ കേ​ര​ള ഫ്യൂ​ഷ​ൻ അ​ര​ങ്ങേ​റും. കേ​ര​ള ന​ട​നം, തി​രു​വാ​തി​ര​ക്ക​ളി, വി​വി​ധ നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടുന്ന കേ​ര​ള ഫ്യൂ​ഷ​ൻ പരിപാടിയുടെ പ്രത്യേക ആകർഷണമാണ്. തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല പ്ര​വാ​സി​ക​ൾ​ക്കു​ള്ള ആ​ദ​ര​വി​നും വേ​ദി സാക്ഷ്യം വഹിക്കും.

40 വ​ർ​ഷ​ത്തി​ലേ​റെ കാ​ലം ജീവിതത്തിന്റെ നല്ല പകുതിയും ഖ​ത്ത​റി​ൽ ജീവിച്ച പ്ര​വാ​സി​ക​ൾ, 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സി​ക​ളാ​യ ഗാ​ർ​ഹി​ക ജീ​വ​ന​ക്കാ​ർ, 25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ​വീ​ട്ടു​വേ​ല​ ചെയ്യുന്ന പ്ര​വാ​സി​ക​ൾ എ​ന്നി​ങ്ങ​നെ 40 പേ​രെ​യാ​ണ് ഇ​ത്ത​വ​ണ ഐ.​സി.​സി നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​ന്ന​ത്. പരിപാടിയുടെ അ​വ​സാ​ന ദി​ന​മാ​യ ശ​നി​യാ​യ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്വാ​ന​പ്ര​ദ​ർ​ശ​നവും തു​ട​ർ​ന്ന് 300ലേ​റെ ന​ർ​ത്ത​ക​ർ പ​​ങ്കെ​ടു​ക്കു​ന്ന മെ​ഗാ ഗ​ർ​ബ നൃ​ത്തവും അരങ്ങേറും. സ​മാ​പ​ന ദി​വ​സ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ​സ്വ​ദേ​ശി​ക​ളെയും ആ​ദ​രി​ക്കു​ന്നുണ്ട്.

സാം​സ്കാ​രി​ക, ഭാ​ഷാ, ക​ലാ വൈ​വി​ധ്യ​ത്താ​ൽ സ​മ്പ​ന്ന​മാ​യ ഇ​ന്ത്യ​യെ പ്ര​വാ​സി മ​ണ്ണി​ൽ വി​വി​ധ രാ​ജ്യ​ക്കാ​ർ​ക്ക് മു​ന്നി​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് ‘പാ​സേ​ജ് ടു ​ഇ​ന്ത്യ’ ഒരുങ്ങുന്നത്. വ്യാഴാഴ്ച വൈ​കു​ന്നേ​രം നാ​ല് മണി മു​ത​ൽ രാ​ത്രി 11 മണി വ​രെ എല്ലാ ദിവസവും നടക്കുന്ന പ​രി​പാ​ടി​ക​ൾ ഖത്തറിന്റെ സായാഹ്നനങ്ങൾക്ക് മിഴിവേകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...