ഒളിമ്പിക്സ് ദിനത്തിൽ “ലെറ്റ്സ് മൂവ്” സന്ദേശവമായി മിന്നിത്തിളങ്ങി ബുർജ് ഖലീഫ. തുടർച്ചയായ രണ്ടാം വർഷമാണ് ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ച് ബുർജ് ഖലീഫയിൽ ഐഒസി, പാരീസ് ഒളിമ്പിക്സ് ലോഗോകൾ പ്രദർശിപ്പിച്ചത്. ഈ വർഷത്തെ ഒളിമ്പിക്സ് തീമായ‘നമുക്ക് മുന്നോട്ടു നീങ്ങാം, ആഘോഷിക്കാം’ എന്ന സന്ദേശം ഉയർത്തിയായിരുന്നു പ്രദർശനം.
ഒളിമ്പിക്സിനുളള യു.എ.ഇയുടെ പിന്തുണ വ്യക്തമാക്കിയാണ് ബുർജ് ഖലീഫയിൽ പ്രദർശനം നടത്തുന്നതെന്ന് ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻ്റുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.കായിക പങ്കാളിത്തത്തിലൂടെ മൂല്യങ്ങൾ പരിപോഷിപ്പിക്കപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. പാരീസ് ഒളിമ്പിക്സ്-2024ന് എല്ലാ ആശംസകളും അദ്ദേഹം അറിയിച്ചു
The UAE joins the world in celebrating this year’s Olympic Day on 23 June with the theme ‘Let’s Move and Celebrate’. Our leadership is committed to supporting the Olympic movement by creating an environment that fosters sporting excellence. We are dedicated to enhancing our… pic.twitter.com/lximp2F11i
— Ahmed bin Mohammed (@AhmedMohammed) June 23, 2024
സ്പോർട്സിലെ പങ്കാളിത്തം അത്ലറ്റുകളുടെ പ്രകടനം വർദ്ധിപ്പിക്കുന്നതിനൊപ്പം ആശയങ്ങളെ ശക്തിപ്പെടുത്തുയും മത്സരക്ഷമത കൈവരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള അത്ലറ്റുകൾക്കിടയിൽ സാഹോദര്യബോധം വളർത്തുന്നതിനും ഒളിമ്പിക്സിസ് പൊലുളള മഹാമേളകൾ ഉപകരിക്കുമെന്ന് ഷെയ്ഖ് അഹമ്മദ് കൂട്ടിച്ചേർത്തു. .
1894 ജൂൺ 23-ന് ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) സ്ഥാപിതമായതിൻ്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഒളിമ്പിക്സ് ദിനം ആഘോഷിക്കുന്നത്.