കുട്ടികൾക്ക് കോവിഡ് വൈറസ് പിടിപെടുകയോ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്‌താൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കോവിഡ് -19 ഡിക്ലറേഷൻ ഫോമിൽ രക്ഷിതാക്കൾ ഒപ്പിട ണമെന്ന്് ഷാര്‍ജയിലെ സ്കൂളുകൾ. എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ റെഗുലേറ്ററായ ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടെ സുരക്ഷാ നിബന്ധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംശയാസ്പദ കേസുകൾ ഉണ്ടെങ്കിൽ സ്‌കൂളുകളെ അറിയിക്കുക, സ്‌കൂളിൽ അസുഖം വന്നാൽ ഉടൻ കൂട്ടിക്കൊണ്ടുപോകുക, കുട്ടി പോസിറ്റീവായാൽ ഐസൊലേഷൻ നിയമങ്ങൾ പാലിക്കുക എന്നി പാലിക്കണമെന്നാണ് നിര്‍ദ്ദേശം. വിദ്യാഭ്യാസ അതോറിറ്റിയുടെ വിശദമായ നിര്‍ദ്ദേശം എല്ലാ സ്വകാര്യ സ്‌കൂളുകളിലേക്കും അയച്ചിട്ടുണ്ട്.
കുട്ടികൾ രോഗബാധിതരാകുകയോ രോഗബാധിതരുമായി അടുത്തിടപഴകുകയോ ചെയ്‌താൽ രക്ഷിതാക്കൾ കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കണം. പൊതുജനാരോഗ്യ സംരക്ഷണത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ടാണ് നീക്കം. പരസ്പരം ഇടപഴകുന്ന വിദ്യാര്‍ത്ഥികളിലൂടെ കോവിഡ് പടരാനുളള സാധ്യത ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും അതോറിറ്റി വ്യക്തമാക്കുന്നു. കോവിഡ് മുന്‍കരുതലിന്‍റെ ഭാഹമായുളള എല്ലാ അറിയിപ്പകളും മാതാപിതാക്കളെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
യുഎഇയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനാൽ സ്‌കൂളുകൾക്കുള്ള കോവിഡ് -19 സുരക്ഷാ നിയമങ്ങളിൽ അധികൃതർ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ സ്കൂളുകൾക്കൊപ്പം മാതാപിതാക്കൾക്കും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ നീക്കം.