ജോർദാനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരിയെ പലസ്തീൻ റസിഡൻ്റ് അംബാസഡറായും ജറുസലേമിൻ്റെ കോൺസൽ ജനറലായും നിയമിച്ചതിനെ പലസ്തീൻ സ്വാഗതം ചെയ്തു.
രാജ്യത്തിൻ്റെ താൽപ്പര്യത്തിനും പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും പിന്തുണ നൽകുന്ന ചരിത്രപരമായ നിലപാടുകളുടെ തുടർച്ചയെയാണ് തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് അൽ സുദൈരിയുമായി പൂർണ സഹകരണവും മന്ത്രാലയം വാഗ്ദാനം ചെയ്തു.
അമ്മാനിലെ പലസ്തീൻ എംബസിയിൽ വച്ച് പലസ്തീൻ പ്രസിഡൻ്റിൻ്റെ നയതന്ത്ര കാര്യ ഉപദേഷ്ടാവ് മജ്ദി അൽ ഖാലിദിക്ക് അൽ സുദൈരി തൻ്റെ യോഗ്യതാ പത്രങ്ങൾ നേരത്തെ സമർപ്പിച്ചിരുന്നു.