ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നെന്ന പ്രസ്താവന മണിക്കൂറുകൾക്കുളളില്‍ തിരുത്തി പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. യുദ്ധങ്ങൾ പാഠം പഠിപ്പിച്ചെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നെന്നുമാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം ദുബായിലെ പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മർദവുമാണ് യുദ്ധങ്ങൾ സമ്മാനിച്ചതെന്നും പാക് പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു.
കശ്മീർ പോലുള്ള ഗൗരവമേറിയ വിഷയങ്ങൾ പരിഹരിക്കാൻ ആത്മാർഥമായ ചർച്ചകൾ നടത്താമെന്ന് ഇന്ത്യൻ നേതൃത്വത്തേും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അറിയിക്കുമെന്നും പാക് പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കാശ്മീരിന്‍റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് പാക് പ്രധാനമന്ത്രിയുടെ പുതിയ വിശദീകരണക്കുറിപ്പ് പുറത്തുവന്നത്.
പാക് പ്രധാനമന്ത്രിയുടെ നിലപാട് ലോക മാധ്യമങ്ങൾ വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് നിലപാട് മാറ്റം. ഇന്ത്യമായി ചര്‍ച്ചയക്ക് തയ്യാറെന്ന ഷഹബാസ് ഷെരീഫിന്‍റെ പ്രസ്താവനക്കെതിരെ പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികൾ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് പുതിയ വ്യവസ്ഥകളുമായി പാക് പ്രധാനമന്ത്രി വിശദീകരണക്കുറിപ്പ് ഇറക്കിയത്.
അയല്‍ക്കാരുമായി സമാധാനത്തില്‍പോകണമെന്നും യുദ്ധം സമ്പത്തും വിഭവങ്ങളും നശിക്കാന്‍ കാരണായെന്നും തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്നും വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി മലക്കം മറിഞ്ഞത്.