ദുബായ് മാളിൽ ഇനി മുതൽ പെയ്ഡ് പാർക്കിംഗ്. രാജ്യത്തെ ടോൾ ഗേറ്റ് ഓപ്പറേറ്റിങ് സംവിധാനമായ സാലിക് നടപ്പിലാക്കിയ തടസ്സരഹിത സംവിധാനം ഉപയോഗിച്ചായിരിക്കും ദുബായ് മാളിലെ പാർക്കിംഗ് പണമടച്ചുള്ള സേവനമാക്കി മാറ്റുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഇത് പ്രകാരം ദുബായ് മാളിൽ തടസ്സങ്ങളില്ലാത്തതും കാര്യക്ഷമവുമായ പാർക്കിംഗ് മാനേജ്മെന്റ്റ് സംവിധാനം നൽകുന്നതിന് വേണ്ടി സാലിക് വെള്ളിയാഴ്ച എമാർ മാളുകളുമായി സഹകരണ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. കരാറിലെ നിബന്ധനകൾ പ്രകാരം മാൾ ഉപഭോക്താക്കൾക്ക് സുഗമവും തടസ്സമില്ലാത്തതുമായ പാർക്കിംഗ് അനുഭവം സാധ്യമാക്കാൻ സാലിക്കിൻ്റെ സാങ്കേതികവിദ്യയും വിന്യസിക്കും.
2024-ന്റെ മൂന്നാം പാദത്തോടെ ഈ സംവിധാനം പ്രവർത്തന ക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ എമാർ മാൾസ് ഈ പ്രോജക്റ്റിന്റെ ബിസിനസ്സ് നിയമങ്ങൾ അന്തിമമാക്കിയതിന് ശേഷം നിരക്കുകൾ തീരുമാനിക്കുമെന്നും സാലിക് അറിയിച്ചു.