പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പത്മജ വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
വളരെയധികം സന്തോഷവും കുറച്ച് ടെന്‍ഷനുമുണ്ട്. ആദ്യമായാണ് പാര്‍ട്ടി മാറുന്നതെന്നും കുറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലാണെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പരാതികൾ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പലതവണ എത്തിയെങ്കിലും അതിനു അനുവാദം തന്നില്ലെന്ന് പത്മജ പറഞ്ഞു.
എല്ലാ പാര്‍ട്ടികള്‍ക്കും ശക്തമായ നേതൃത്വം വേണം. കോണ്‍ഗ്രസില്‍ അതില്ല. സോണിയ ഗാന്ധിയോട് വളരെയധികം ബഹുമാനമുണ്ട്. എന്നാല്‍ അവരെ കാണാന്‍ ഒരിക്കല്‍ പോലും അനുവാദം തന്നിട്ടില്ല. അതുകൊണ്ടാണ് ഈ തീരുമാനമെടുത്ത്. ഈ പാര്‍ട്ടിയെക്കുറിച്ച് പഠിക്കണം. മോദിജീ കരുത്തനായ നേതാവാണ്. അതുകൊണ്ടു മാത്രമാണ് ഈ പാര്‍ട്ടിയിലേക്ക് വന്നതെന്നും പത്മജ പറഞ്ഞു.
#WATCH | Congress leader Padmaja Venugopal, daughter of Congress veteran and former Kerala Chief Minister K Karunakaran, joins the Bharatiya Janata Party in Delhi pic.twitter.com/mGXrJPEF2W
— ANI (@ANI) March 7, 2024