യുഎഇ സ്വദേശിവത്കരണം; അർദ്ധ വാർഷിക നിരക്ക് പൂർത്തിയാക്കാൻ കമ്പനികൾക്ക് നിർദ്ദേശം

Date:

Share post:

യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടിപടികൾ മുന്നോട്ട്. ഈ വർഷത്തെ അർദ്ധ വാർഷിക സമയ പരിധി ജൂൺ 30ന് അവസാനിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 50 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികളിൽ വർഷം രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ഉത്തരവിലാണ് മുന്നറിയിപ്പ്.

ആറ് മാസത്തിനുളളിൽ പകുതി നിയമനങ്ങൾ നടന്നിരിക്കണമെന്നാണ് നിർദ്ദേശം. അതായത് ജൂൺ 30ന് മുമ്പായി ഒരു ശതമാനം സ്വദേശി ജീവനക്കാരുടെ നിയമനം പുതിയതായി പൂർത്തിയാകണം. 2022ലെ കാബിനറ്റ് പ്രമേയത്തിലെ (19/5മി) വ്യവസ്ഥകളുടെ ഭേദഗതിക്ക് അനുസൃതമായാണ് തീരുമാനം. വാർഷിക എമിറേറ്റൈസേഷൻ വർദ്ധന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഭാഗമായാണ് അർദ്ധവാർഷിക സമയ പരിധി നിശ്ചയിച്ചത്.

യുഎഇയെ ലോകത്തെ ഏറ്റവും സുസ്ഥിരവും അതിവേഗം വളരുന്നതുമായ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം തൊഴിൽ വിപണിയുടെ ആകർഷണീയതയും മത്സരക്ഷമതയും വർദ്ധിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പിഴ ഒഴിവാക്കുന്നതിനായി കമ്പനികൾ അർദ്ധവാർഷിക എമിറേറ്റൈസേഷൻ ടാർഗെറ്റ് കൈവരിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. കൂടാതെ നാഫിസ് പദ്ധതിയുമായി ബന്ധപ്പെട്ട ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം സ്വകാര്യമേഖല കമ്പനികളോട് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...