“ഭാര്യയോട് സ്നേഹമുള്ള ഭർത്താവ്, അർപ്പണബോധമുള്ള പിതാവ് “, ദുബായ് ആസ്ഥാനമായുള്ള ബ്രിട്ടീഷ് പര്യവേക്ഷകനായ ഹാമിഷ് ഹാർഡിംഗിനെക്കുറിച്ച് കുടുംബാംഗങ്ങൾ പറയാനുള്ളത് ഇതാണ്. അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്ന് മരിച്ചവരിൽ ഒരാളാണ് ഹാമിഷ് ഹാർഡിങ്.
ആവേശഭരിതനായ സാഹസികത നിറഞ്ഞ ഒരു പര്യവേക്ഷകനായിരുന്നു 58കാരനായ ഹാമിഷ് ഹാർഡിങ്. കരയും കടലും ആകാശവും ഇതിലെ എന്തുതരം സാഹസികതയും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ കുടുംബത്തിനും ബിസിനസ്സിനും സാഹസികതയ്ക്കും വേണ്ടിയായിരുന്നു അദ്ദേഹം ജീവിച്ചതെന്ന് കുടുംബാംഗങ്ങൽ തന്നെ പറയുന്നു.
മൂന്ന് ഗിന്നസ് ലോക റെക്കോർഡുകൾ ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ നേട്ടം. 15 വർഷമായി യുഎഇയിൽ താമസിക്കുന്ന ഹാർഡിംഗ്, ബഹിരാകാശത്തിന്റെയും സമുദ്രത്തിന്റെയും ആഴങ്ങളിലേക്ക് പോയ പര്യവേഷകനായിരുന്നു. വെല്ലുവിളി നിറഞ്ഞ പര്യവേഷണങ്ങൾ വിജയകരമായി ഏറ്റെടുത്തിട്ടുള്ള അസാധാരണമായ വ്യക്തയാണ് ഹാർഡിങ് എന്നാണ് അദ്ദേഹത്തെക്കുറിച്ച് അറിയുന്നവർ പറയുിന്നത്.
ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേർഡ് റോക്കറ്റുമായി ബഹിരാകാശത്തേക്കുള്ള വിമാനത്തിൽ (NS-21 മിഷൻ) ഒരു വാണിജ്യ ബഹിരാകാശയാത്രികനായി. നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ ഇറക്കിയതിനും പിന്നിലും അദ്ദേഹം സാന്നിധ്യമുണ്ടായിരുന്നു.
അദ്ദേഹം മരിയാന ട്രെഞ്ചിലെ ചലഞ്ചർ ഡീപ്പിലേക്കും (ഭൂമിയിലെ ഏറ്റവും ആഴമേറിയ പോയിന്റ്) അദ്ദേഹം പോയിട്ടുണ്ട്. 2022-ൽ ലിവിംഗ് ലെജൻഡ്സ് ഓഫ് ഏവിയേഷനിൽ ഉൾപ്പെടുത്തി ഹാർഡിംഗിനെ ആദരിച്ചിരുന്നു.