പൊതു ജീവനക്കാരനെ ആക്രമിക്കുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയുമാണ് യുഎഇ ചുമത്തുന്നത്. ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുകയും അവർക്കെതിരായ ആക്രമണത്തിന്റെ തരങ്ങളും ശിക്ഷയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ ജോലി ചെയ്യാൻ അന്യായമായി നിർബന്ധിക്കുകയോ ജീവനക്കാരനെതിരെ ബലപ്രയോഗമോ അക്രമമോ ഭീഷണിയോ ചെയ്താലും
നിയമപ്രകാരം ശിക്ഷിക്കപ്പെടും.
ആറു മാസത്തിൽ കുറയാത്ത തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റകൃത്യം മുൻകൂട്ടി ആലോചിച്ച് ഒന്നിലധികം ആളുകളെത്തി അക്രമിക്കുകയോ, ആയുധം കൈവശം വെയ്ക്കുകയോ ചെയ്താലും നിയമപ്രകാരം ഗുരുതരമായ ശിക്ഷയാണ് ചുമത്തുന്നത്.
ഈ കേസിലെ കുറ്റവാളികൾക്ക് 100,000 ദിർഹത്തിൽ കുറയാത്ത പിഴയോ ഒരു വർഷത്തിൽ കുറയാത്ത തടവോ ലഭിക്കും.