കുവൈറ്റിൽ പുതിയ തൊഴിലവസരങ്ങൾ, പ്രവാസികൾക്കും അപേക്ഷിക്കാം 

Date:

Share post:

കുവൈറ്റിൽ സ്വദേശികൾക്കുള്ള തൊഴിലവസരങ്ങൾക്ക് മുൻഗണന നൽകാനുള്ള ശ്രമങ്ങൾ തുടർന്ന് വരുകയാണ്. എന്നാൽ ഇപ്പോൾ പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ അപേക്ഷിക്കാൻ കഴിയുന്ന വിധത്തിലുള്ള പുതിയ ജോലികൾ അവതരിപ്പിച്ചിരിക്കുകയാണ് കുവൈറ്റ് മുനിസിപ്പാലിറ്റി. വാർഷിക ബജറ്റ് റിപ്പോർട്ട് അനുസരിച്ച് 1,090 ഒഴിവുകളാണുള്ളത്. ഇതിൽ മരണപ്പെട്ടയാളുടെ ആചാരപരമായ കഴുകൽ നടത്താൻ പ്രവാസികൾക്കായി പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള ശവസംസ്കാര വകുപ്പിലെ 36 തസ്തികകളുണ്ട്. കൂടാതെ മൃതദേഹം കൊണ്ടു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർ തസ്തികയിൽ 25 അവസരങ്ങളും ഉൾപ്പെടുന്നു.

അതേസമയം അക്കൗണ്ടന്‍റുമാർ, ആർക്കിടെക്‌ചർ, മെക്കാനിക്‌സ്എ, ഇലക്‌ട്രിസിറ്റി എന്നിവയിലെ എൻജിനീയർമാർക്കുള്ള അവസരങ്ങളുമുണ്ട്. എന്നാൽ നിലവിൽ ഈ സ്ഥാനങ്ങൾ വിദേശ അപേക്ഷകർക്ക് അവസരം ലഭിക്കുമോയെന്ന എന്ന കാര്യത്തിൽ വ്യക്തയില്ല. മുനിസിപ്പാലിറ്റിയുടെ ശാഖകളിൽ ഉടനീളമുള്ള അഡ്മിനിസ്ട്രേറ്റീവ് റോളുകൾ സ്വദേശി പൗരന്മാർ മാത്രമായാണ് നീക്കിവച്ചിരിക്കുന്നത്. അതേസമയം 2024 ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്ന പുതിയ ബജറ്റ് വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 ദശലക്ഷം കുവൈറ്റ് ദിനാർ വകയിരുത്തുന്നു എന്നാണ് റിപ്പോർട്ട്‌. ഇതിൽ നിലവിലെ ബജറ്റിനെ അപേക്ഷിച്ച് ഒൻപത് ദശലക്ഷം കുവൈറ്റ് ദിനാറിന്‍റെ വർധനവുണ്ട്.

ഏകദേശം 483,200 ആളുകൾ കുവൈറ്റിലെ പൊതുമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 23 ശതമാനവും വിദേശികളാണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന അനുപാതമാണിത്. 2024 ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡാറ്റ അനുസരിച്ച് സർക്കാർ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ 1.9 ദശലക്ഷമാണ്. ഇവരിൽ 75 ശതമാനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ സമീപകാലത്തെ സെൻസസ് പ്രകാരം കുവൈറ്റിലെ 4.6 ദശലക്ഷം ജനസംഖ്യയിൽ നിലവിൽ ഏകദേശം 3.2 ദശലക്ഷം പ്രവാസികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...