ഒമാനിൽ മുഹറം മാസപ്പിറവി ദൃശ്യമായാൽ അറിയിക്കാന്‍ നിര്‍ദേശിച്ച് ഔഖാഫ്, മതകാര്യ മന്ത്രാലയം. മാസപ്പിറവിയുമായി ബന്ധപ്പെട്ട് രാജ്യത്ത് എങ്ങും നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഹിജ്റ വർഷാരംഭമായ മാസപ്പിറ കാണുന്നവർ വിവിധ ഗവർണറേറ്റുകളിലെ ഗവർണർമാരുടെ ഓഫീസുകളിലെ 24694400, 24644037, 24644070, 24695551, 24644004, 24644015 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ മാസപ്പിറവി നിർണയത്തിനുള്ള സുപ്രധാന സമിതിയുടെ യോഗം ശനിയാഴ്ച ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ഒമാനിൽ ജൂലൈ 7നാണ് (ഞായർ) ഹിജ്റ വർഷാരംഭം പ്രമാണിച്ചുള്ള ഔദ്യോഗിക അവധി നൽകിയിരിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഞായറാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.