കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്സിംഗ് പാസ്സായിട്ടുള്ളവരും ഐ.സി.യു, കാർഡിയാക്, സി.സി.യു, എമർജൻസി, ഡയാലിസിസ്, മെഡിക്കൽ& സർജിക്കൽ, മിഡ് വൈഫ്, എൻ.ഐ.സി.യു, നൂറോളജി. ഗൈനക്, ഓപ്പറേഷൻ തീയറ്റർ, പീഡിയാട്രിക് ജനറൽ തുടങ്ങിയ ഏതെങ്കിലും മേഖലയിൽ 2 വർഷം തൊഴിൽ പരിചയമുള്ളവരുമായ വനിതാ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
പ്രായം-35-വയസ്സിൽ താഴെ , ശമ്പളം –SAR. 4110. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ , സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ, ആധാർ , തൊഴിൽ പരിചയം, പാസ്സ്പോർട്ട് (6 മാസം കുറയാതെ കാലാവധി ഉണ്ടായിരിക്കണം) എന്നിവ 2024 മെയ് 23 നു മുൻപ് [email protected] എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ് .
വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും. ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /45 / 6238514446. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നത് ശ്രദ്ധിക്കുക.