ഔദ്യോ​ഗിക ബഹുമതി വേണ്ടെന്ന് ഉമ്മൻചാണ്ടി കുടുംബത്തെ അറിയിച്ചിരുന്നു: സംസ്കാരം വ്യാഴാഴ്ച

Date:

Share post:

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ബം​ഗലൂരുവിലും പൊതുദർശനത്തിന് വെയ്ക്കും. കർണ്ണാടക മുൻമന്ത്രി ടി.ജോണിന്റെ വീട്ടിലായിരിക്കും പൊതുദർശനം. രാഹുൽ​ഗാന്ധിയും സോണിയും ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും.

പ്രത്യേക വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ഇന്ന് തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലും പിന്നീട് ദർബാർ ഹാളിലും പൊതുദർശനത്തിന് വെയ്ക്കും. പാളയം സെന്റ് ജോർ‌ജ്ജ് ഓർത്തഡോക്സ് പള്ളിയിലും പൊതുദർശനത്തിന് വെയ്ക്കും.

അതിന് ശേഷം കെപിസിസിയിൽ പൊതുദർശനം. വിലാപയാത്രയായി നാളെ പുതുപ്പള്ളിയിൽ എത്തിക്കും. നാളെ കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനം. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ്. സെന്റ് ജോർജ്ജ് ഓർത്തഡ‍ോക്സ് വലിയപള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഔദ്യോ​ഗിക ബഹുമതി വേണ്ടെന്ന് ഉമ്മൻചാണ്ടി കുടുംബത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...