ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത അറിയാതെ സൗദിയിലെ അപരൻ 

Date:

Share post:

മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന ഉ​മ്മ​ൻ ചാ​ണ്ടി​യുടെ വിയോഗം കേരളത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക്‌ മുൻപ് അദ്ദേഹത്തിന്റെ രൂപ സാ​ദൃ​ശ്യ​മു​ള്ള ഒ​രു സൗ​ദി പൗ​ര​ൻ ​വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ൾ സൗ​ദി​യി​ലു​ള്ള പ​ല​രും ഈ ​അ​പ​ര​നെയാണ് ആദ്യം ഓ​ർ​ത്തത്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സൗ​ദി​യി​ലെ ജീ​സാ​ൻ സ്വ​ദേ​ശിയായ ഹ​സ​ൻ അ​ൽ അ​സീ​രി​യെ മ​ര​ണ​വാ​ർ​ത്ത അ​റി​യി​ക്കാ​ൻ ചി​ല മ​ല​യാ​ളി​ക​ൾ മു​ൻ​കൈ​യെ​ടു​ത്തിരുന്നു. എന്നാൽ ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്നാ​ണ്​ റിപ്പോർട്ടുകൾ.

2015ലായിരുന്നു അന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന സാ​ദൃ​ശ്യ​മു​ള്ള​ ഹ​സ​ൻ അ​ൽ അ​സീ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്. സ്വന്തം രൂ​പ​ത്തി​ലു​ള്ള ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്രം ക​ണ്ട്​ ഹ​സ​ൻ അ​ൽ അ​സീ​രിയും അ​മ്പ​ര​ന്നു ​പോ​യി​രു​ന്നു. ഒട്ടും വൈ​കാ​തെ തന്നെ കേ​ര​ള​ത്തി​ൽ പോ​യി ഉ​മ്മ​ൻ ചാ​ണ്ടി​യെ നേ​രി​ട്ട്​ കാ​ണു​മെ​ന്ന്​ അ​ന്ന്​​ പ​രി​ച​യ​മു​ള്ള മ​ല​യാ​ളി​​ക​ളോ​ട്​ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, പ​റ​ഞ്ഞത് ​പോ​ലെ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ പോ​യിരുന്നോ എന്നോ ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ണ്ടോ എ​ന്നോ ആർക്കും അ​റി​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...