‘ഓൺലൈൻ വിഡിയോ റിലേ’ ചരിത്രത്തിൽ ആദ്യം, ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി കേരളീയം – 2023

Date:

Share post:

67–ാമത് കേരളപ്പിറവി ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഒരുക്കിയ ‘കേരളീയം – 2023’ സാംസ്കാരികോത്സവത്തിന് ഗിന്നസ് നേട്ടം. 67 വ്യത്യസ്ത ഭാഷകളിലായി 67 പേർ ഓൺലൈൻ വിഡിയോ മുഖേന കേരളപ്പിറവി ആശംസകൾ നേർന്നതിലൂടെയാണ് കേരളീയത്തിന് ഈ ഗിന്നസ് നേട്ടം സ്വന്തമാക്കാനായത്. ഇത്രയധികം ആളുകൾ ഇത്രയധികം ഭാഷകളിൽ ഒരേ സമയം ആശംസ നേരുന്ന ‘ഓൺലൈൻ വിഡിയോ റിലേ’ ചരിത്രത്തിൽ ആദ്യമാണെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെ ആരംഭിച്ച ഓൺലൈൻ വിഡിയോ റിലേയിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു മലയാള ഭാഷയുടെ പ്രതിനിധിയായി. ഇതിന് ശേഷം വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അവരുടെ മാതൃഭാഷകളിൽ കേരളപ്പിറവി ആശംസകൾ നേർന്നു. കൂടാതെ കിഫ്ബി ഉദ്യോഗസ്ഥരും ഈ നേട്ടത്തിന്റെ ഭാഗമായി. മാത്രമല്ല, വിവിധ മേഖലകളിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങൾ, കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഉപയോക്താക്കൾ, പ്രവാസി ഡിവിഡന്റ് സ്കീമിലെ അംഗങ്ങൾ എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി. ഇവരെ കൂടാതെ ഒട്ടേറെ വിദേശ പൗരന്മാരും അവരുടെ ഭാഷകളിൽ കേരളപ്പിറവി ആശംസകൾ നേർന്നതാണ് ഈ റെക്കോർഡ് നേട്ടത്തിന്റെ തിളക്കം വർധിപ്പിച്ചത്.

കേരളയത്തിന് ഗിന്നസ് നേട്ടം സ്വന്തമാക്കാനുള്ള ഉദ്യമത്തിന്റെ സംഘാടനത്തിൽ മുഖ്യ പങ്കുവഹിച്ചത് ദുബായ് ആസ്ഥാനമായ ‘റേഡിയോ കേരളം 1476 എ.എം’യാണ്. ഹിന്ദി, ഉർദു, മണിപ്പൂരി, ഗുജറാത്തി തുടങ്ങി ലിപിയുള്ള വിവിധ ഇന്ത്യൻ ഭാഷകൾക്ക് പുറമേ ജാപനീസ്, മലായ്, സ്പാനിഷ്, റഷ്യൻ തുടങ്ങി നിരവധി വിദേശ ഭാഷകളിലുള്ള ആശംസകളും ‘കേരളീയ’ത്തിന്റെ ഗിന്നസ് ദൗത്യത്തിൽ പ്രധാന ആകർഷണമായി. മാത്രമല്ല, അത്ര പ്രശസ്തമല്ലാത്ത ആഫ്രിക്കയിലെ വിവിധ പ്രാദേശിക ഭാഷകളിൽ വരെ ആശംസകൾ സമാഹരിക്കുവാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു. ‘മലയാളി ഡയസ്പോറ’ ഇന്ന് ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു സമൂഹമാണ്. കേരളവും അതിന്റെ സംസ്കാരവും ഇന്ന് ലോകത്തിന് സുപരിചിതമല്ല. ‘ആഗോള കേരളം’ എന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ഈ ഗിന്നസ് നേട്ടമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...