തൊട്ടാൽ പൊള്ളും! പ്രവാസികൾക്ക് കിട്ടാക്കനിയായി ഇന്ത്യൻ സവാള

Date:

Share post:

ഇനി കുറച്ചുകാലം സവാളയില്ലാതെ വിഭവങ്ങളൊരുക്കാം. അതല്ലാതെ യുഎഇയിലെ പ്രവാസികൾക്ക് ഇപ്പോൾ മറ്റ് വഴിയില്ല. കാരണം സവാളയുടെ വില റോക്കറ്റിനേക്കാൾ വേ​ഗത്തിലാണ് കുതിക്കുന്നത്. ഇനി കുറച്ച് കാശ് മുടക്കി വാങ്ങാമെന്ന് വിചാരിച്ചാൽ ഇന്ത്യൻ സവാളകൾ മാർക്കറ്റിൽ ലഭ്യവുമല്ല. ലഭിക്കുന്നതോ രുചിയില്ലാത്ത സവാളകൾ, അതും തീ വിലയിൽ. ഇതോടെ നെട്ടോട്ടമോടുകയാണ് പ്രവാസികൾ.

ഒരു കിലോ സവാളയ്ക്ക് 6 മുതൽ 12 ദിർഹം വരെയാണ് വില നൽകേണ്ടത്. അതായത് നാട്ടിലെ 135 രൂപ മുതൽ 270 രൂപ വരെ. രണ്ട് ദിർഹത്തിന് ലഭിച്ചിരുന്ന സവാളയ്ക്കാണ് ഇപ്പോൾ പൊന്നും വില നൽകേണ്ടിവരുന്നത്. ഇന്ത്യൻ സവാളയുടെ വരവ് നിലച്ചതാണ് യുഎഇയിൽ സാവള വില ഇത്രയും ഉയരാൻ കാരണമായത്. ഇതോടെ ഇറാൻ, തുർക്കി സവാളകൾ ഉയർന്ന വിലയിൽ മാർക്കറ്റിൽ എത്തുകയും ചെയ്തു. ഇതിനെ മറികടക്കാൻ കുറഞ്ഞ വിലയ്ക്ക് തുർക്ക്മെനിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഉള്ളി എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കാർഗോ നിരക്കിലെ വർധനവും മാർക്കറ്റിലെ ഉള്ളി വിലയിലെ പ്രധാന ഘടകമായിട്ടുണ്ട്.

വീടുകൾക്ക് പുറമെ കേരള റെസ്റ്റോറന്റ് നടത്തിപ്പുകാരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. വിഭവങ്ങൾക്ക് പഴയ രുചിയില്ലെന്ന ഉപഭോക്താക്കളുടെ പരാതി കേട്ട് മടുത്തിരിക്കുകയാണ് അവർ. ഇതേ രീതിൽ സവാള വില തുടർന്നാൽ എന്തുചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ പ്രവാസികൾ.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...