ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ അഭിപ്രായം അറിയിക്കാൻ അവസരം

Date:

Share post:

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ച് പത്രങ്ങളിൽ പരസ്യം. നിയമ മന്ത്രാലയം നിയമിച്ച ഉന്നതതല സമിതിയുടെ സെക്രട്ടറിയുടെ പേരിലാണ് പരസ്യം. നിലവിലെ രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ജനുവരി 15നകം അഭിപ്രായം അറിയിക്കണം. നിർദേശങ്ങൾ ഒറ്റതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിക്ക് കൈമാറും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയാണ് ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുക.

രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ സിങ്, ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് മറ്റ് അംഗങ്ങൾ. 2024ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ 2029ലെ തെരഞ്ഞെടുപ്പ് ലോക്സഭ, നിയമസഭ ഉള്‍പ്പെടെ ഒന്നിച്ചു നടത്താനാണ് നീക്കം. ഇതു സംബന്ധിച്ച് 10 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ‌

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അനുകൂല നിലപാടാണ് ദേശീയ നിയമ കമ്മീഷൻ സ്വീകരിച്ചത്. ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിന് സാവകാശം വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...