പ്രഥമ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് രാഷ്ട്രപതിഭവനില്‍ ഗംഭീര വരവേല്‍പ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒമാന്‍ ഭരണാധികാരിയെ സ്വീകരിച്ചത്.
തുടർന്ന് സുൽത്താൻ ഹൈതം ബിൻ താരിക് സംയുക്ത പ്രതിരോധ സേനയുടെ ഗാർഡ് ഓഫ് ഓണർ നൽകി. ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് കൂടിക്കാഴ്ചയും നടത്തും. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് സുല്‍ത്താന്റെ സന്ദര്‍ശനമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വിവിധ മേഖലകളില്‍ ധാരണ പത്രങ്ങളിലും ഒപ്പുവക്കും. നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടും സുല്‍ത്താന്‍ സന്ദര്‍ശിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് സുൽത്താൻ ഇന്ത്യയിലെത്തിയത്. പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ക്ഷണപ്രകാരമാണ് സുൽത്താൻ ഇന്ത്യയിലെത്തിയത്.