ഒമാനിലെ മലയാളി പ്രവാസികൾക്ക് ആശ്വസിക്കാം. ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ നിരവധി അധിക സർവീസ് പ്രഖ്യാപിച്ചതിൽ കോഴിക്കോട്ടേക്കുള്ള സർവീസുമുണ്ട്. ശക്തമായ ഡിമാൻഡ് കണക്കിലെടുത്താണ് ഇന്ത്യ, തായ്ലൻഡ്, മലേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ നിരവധി അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, ക്വാലാലംപൂർ, ബാങ്കോക്ക്, മിലാൻ, സൂറിച്ച്, ദാറുസ്സലാം-സാൻസിബാർ, ഫുക്കറ്റ് എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയതായി കമ്പനി അറിയിച്ചത്.
മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്കുള്ള അധിക സർവീസുകൾ ജൂൺ മൂന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. നേരത്തെ ആഴ്ചയിൽ ഏഴ് സർവീസുകളായിരുന്നു കോഴിക്കോടട്ടേക്ക് ഉണ്ടായിരുന്നത് എങ്കിൽ 2024 ജൂൺ മൂന്നു മുതൽ 11 സർവീസുകളായിരിക്കും ഒമാൻ എയർ നടത്തുക. ബാങ്കോക്കിലേക്ക്-14, ഫുക്കറ്റിലേക്ക് -7, ക്വാലാലംപൂരിലേക്ക് -5, മിലാനിലേക്ക്-4, സൂറിച്ചിലേക്ക് -3, ദാറുസ്സലാമിലേക്ക് -6 എന്നിങ്ങനെയാണ് ഒമാൻ എയറിന്റെ പുതിയ അധിക സർവീസുകൾ.