പശ്ചിമേഷ്യയിലെ യുദ്ധഭീതി രാജ്യാന്തര എണ്ണവിപണിയെ വലിയ തോതില്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ അസംസ്‌കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സംഘര്‍ഷത്തിന് അയവുണ്ടായില്ലെങ്കിൽ ഇന്ധനവില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.
ഇറാൻ – ഇസ്രായേൽ സംഘർഷമാണ് പ്രധാന ഭീഷണി. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ പ്രദേശങ്ങളിൽ ഇറാന്‍ മിസൈല്‍ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാൻ്റെ പ്രധാനമേഖലകളിലേക്ക് ഇസ്രായേലിൻ്റെ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലാണ് എണ്ണ വില കുതിക്കാൻ കാരാണം.
ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 3.72 ഡോളര്‍ ശതമാനം ഉയര്‍ന്ന് ബാരലിന് 77.62 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്‍റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകള്‍ 3.61 ഡോളര്‍ ഉയര്‍ന്ന് 73.71 ഡോളറായി. 5 ശതമാനത്തിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
അക്രമണം രൂക്ഷമായാൽ ക്രൂഡോയില്‍ വിലയിൽ വന്‍ കുതിച്ചുചാട്ടമുണ്ടാകും. ഇന്ത്യയെപ്പോലെഎണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഇത് സാരമായി ബാധിക്കാനാണ് സാധ്യത. പ്രതിദിനം മുപ്പത്തി രണ്ട് ലക്ഷം ബാരല്‍ എണ്ണയാണ് ഇറാനില്‍നിന്ന് അന്താരാഷ്ട്ര വിപണിയിലെത്തുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc