ഒക്ടോബർ 7ഉം സെപ്റ്റംബർ 11ഉം
ഒക്ടോബർ 7, ചരിത്രം ഒരു തീയതി കുറിച്ചിടുകയാണ്. അതിശക്തരായ ഇസ്രായേലിൻ്റെ ആത്മവിശ്വാസത്തിന് മേൽ ഹമാസ് താണ്ഡവമാടിയ ദിവസം.ഹമാസിന് ഇതെങ്ങനെ സാധിച്ചു.. ഇസ്രായേലിൻ്റെ ലോകപ്രശസ്ത ചാരസംഘടന മൊസാദ്എന്തുകൊണ്ട് ഇക്കാര്യം അറിഞ്ഞില്ല..ഒരുപക്ഷേ ഇസ്രായേലിന് മേലുളള ഹമാസിൻ്റെ കടന്നുകയറ്റത്തിന് ശേഷം ലോകം ഏറ്റവും അധികം ചോദിച്ച ചോദ്യം ഇതായിരിക്കും.
ഇസ്രായേലെന്നാൽ ലോകത്തെ മുൻനിര സൈനികശക്തി. മോസാദെന്നാൽ പകരം വയ്ക്കാനില്ലാത്ത രഹസ്യാന്വേഷണ ഏജൻസി. ലോകത്തെ പലവട്ടം ഇസ്രായേൽ അത് ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും ഒക്ടോബർ 7ന് സംഭവിച്ചതെന്താണ്?
ആൾക്കൂട്ടത്തിനിടയിലേക്ക് പാരാഗ്ലൈഡിൽ പറന്നിറങ്ങിയ ഹമാസ് പോരാളികൾക്കൊപ്പം വേലിക്കെട്ടും മതിലുകളും തർകത്ത് ഇരച്ചെത്തിവരെ ഇസ്രായേൽ സൈന്യം കാണാതെപോയതിന് കാരണം വലിയ ചോദ്യചിഹ്നമാണ്. ഹമാസിൻ്റെ തയ്യാറെടുപ്പുകൾ
മൊസാദ് അറിഞ്ഞില്ലേ..രഹസ്യ വിവരങ്ങൾ ലഭ്യമാകുന്നതിൽ ലോകോത്തര ശക്തിക്ക് വീഴ്ചയുണ്ടായോ.. സാങ്കേതിക നിരീക്ഷണങ്ങളും അലാറങ്ങളും പാളിയതെങ്ങനെ..
അങ്ങനെ അങ്ങനെ നിരവധി ചോദ്യങ്ങൾ.
ഒക്ടോബർ 7ന് സമാനമായ മറ്റോരു തീയതി ഓർമ്മപ്പെടുത്താം, സെപ്റ്റംബർ 11. അതെ അമേരിക്കയുടെ ആത്മവിശ്വാസത്തിന് മേൽ അന്നാണ് താലിബാൻ വിമാനം ഇടിച്ചിറക്കിയത്. അന്നും ഇതേ ചോദ്യങ്ങൾ ഉയർന്നിരുന്നു..അതിശക്തമെന്ന മോഹല്യാസത്തിൽ ഇൻ്റലിജൻസ് സംഘം ഉറങ്ങിപ്പോയചിലനിമഷങ്ങളാണ് ഒക്ടോബർ 7ഉം സെപ്റ്റംബർ 11നും
ശത്രുസൈന്യം തെറ്റിധരിപ്പിച്ച സൂചനകൾക്ക് പിന്നിലേക്ക് ശ്രദ്ധ പോയതാകാം.. വിലയിരുത്തലുകൾ പാളിയതാകാം.. അല്ലെങ്കിൽ വരാനിരിക്കുന്ന അപകടങ്ങളെ കൃത്യമായി ഗണിക്കാൻ കഴിയാതെ നിസംഗമായി തളളിക്കളഞ്ഞതാവാം.. ഇസ്രായേൽ ഏജൻസികൾ തമ്മിലുളള ഒത്തിണക്കം നഷ്ടമായതാവാം വൻ വീഴ്ചകൾക്ക് കാരണം. അതെ,ഇൻ്റലിജൻസ് ബുദ്ധികേന്ദ്രങ്ങൾ സ്വയം വഞ്ചിരാകുന്ന നിമിഷങ്ങൾ..
സാങ്കേതിക സിഗ്നലുകളേയും മാനുഷിക ബുദ്ധിയേയും ആശ്രയിക്കുമ്പോഴുണ്ടാകുന്ന അത്തരം പാകപ്പിഴകൾ ലോകം പലവട്ടം കണ്ടതാണ്. വീരോചിതർ പിടിവിട്ട് വീഴുന്ന കാഴ്ച.
ഇക്കുറി യിസ്രായേൽ – ഹമാസ് പോരാട്ടത്തിൽ മരണം മൂവായിരം കടന്നിരിക്കുന്നു. എന്തായാലും സെപ്റ്റംബർ 11ന് സമാനമായി ശത്രുപക്ഷത്തിൻ്റെ നിരീക്ഷപാടവവും ഇൻ്റലിജൻസ് ശേഷിയും കരുത്തരെ മറികടക്കുന്നതിൻ്റ സൂചനയാവുകയാണ് ഒക്ടോബർ 7.