ഉമ്മൻചാണ്ടിയുടെ ആരോഗ്യവിവരത്തെ സംബന്ധിച്ച വ്യാജ വാർത്ത പങ്കുവെച്ചതിനെതിരെ ഓൺലൈൻ ചാനലായ മറുനാടൻ മലയാളിക്കെതിരെ മാനനഷ്ട്ട കേസിൽ നോട്ടീസ് അയച്ച് ചാണ്ടി ഉമ്മനും.
പിതാവിൻ്റെ ആരോഗ്യ സംബന്ധമായ തെറ്റായ വിവരങ്ങൾ നൽകുന്നതിലും കുടുംബത്തിനെതിരെ തുടർച്ചയായി വാസ്തവ വിരുദ്ധ വാർത്തകൾ നൽകുന്നതിലും കാരണം കാണിച്ചാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനും മേധാവിയായ ഷാജൻ സ്കറിയക്കും എതിരെ മാനനഷ്ട്ട കേസിൽ നോട്ടീസ് അയച്ചതെന്ന് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം നോട്ടീസും ചാണ്ടി ഉമ്മൻ പങ്കുവെച്ചു.
കഴിഞ്ഞ ദിവസം മറുനാടൻ മലയാളിക്കെതിരെ നടൻ പൃഥ്വിരാജ് സുകുമാരനും രംഗത്ത് വന്നിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25കോടി രൂപ അടച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു നോട്ടീസ്.
പൃഥ്വിരാജ് ‘പ്രൊപഗാൻഡ’ സിനിമകൾ നിർമ്മിക്കുന്നുവെന്ന ആരോപണവും ഉയർത്തിയിരുന്നു.തുടർന്നാണ് മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.