യുഎസ് ഡോളറിന്റെ ആധിപത്യം ഉണ്ടായിരുന്നിട്ടും ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി കുവൈറ്റ് ദിനാർ. ലോക കറൻസികളിൽ ശക്തമായ സാന്നിധ്യമാണ് കുവൈറ്റ് ദിനാറിനുള്ളത്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദിനാർ. യുഎസ് ഡോളർ പത്താം സ്ഥാനത്താണ്.
ബഹ്‌റൈൻ ദിനാർ, ഒമാനി റിയാൽ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയതായി ഫോർബ്സ് റിപ്പോർട്ട് ചെയ്തു. 2023ൽ ഫോബ്സ് പുറത്തുവിട്ട പട്ടികയിലും കുവൈറ്റ് ദിനാർ ഒന്നാമതായിരുന്നു. 1961ലാണ് കുവൈറ്റ് ദിനാർ ആരംഭിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച 10 കറൻസികൾ
1. കുവൈറ്റ് ദിനാർ
2. ബഹ്‌റൈനി ദിനാർ
3. ഒമാനി റിയാൽ
4. ജോർദാനിയൻ ദിനാർ
5. ജിബ്രാൾട്ടർ പൗണ്ട്
6. ബ്രിട്ടീഷ് പൗണ്ട്
7. കേമാൻ ഐലൻഡ് ഡോളർ
8. സ്വിസ് ഫ്രാങ്ക്
9. യൂറോ
10. യുഎസ് ഡോളർ