ഹോളിവുഡ് സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ജയിലിലടക്കും, ഉത്തരകൊറിയയിൽ പുതിയ നിയമം

Date:

Share post:

കുട്ടികള്‍ ഹോളിവുഡ് സിനിമകളോ സീരിസുകളോ കണ്ടാല്‍ മാതാപിതാക്കൾ ജയിലിലാകുമെന്ന നിയമവുമായി ഉത്തര കൊറിയ. റേഡിയോ ഫ്രീ ഏഷ്യയാണ് പുതിയ നിയമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കണ്ടതിന് പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ ആറ് മാസത്തേക്ക് ലേബർ ക്യാമ്പുകളിലേക്കു മാറ്റും. കുട്ടികൾക്ക് അഞ്ച് വർഷം തടവും ലഭിക്കും.

കുട്ടികൾ വിദേശത്തുനിന്നുള്ള സിനിമകളോ മറ്റോ കണ്ടാല്‍ രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകുക എന്നതായിരുന്നു പഴയ നിയമം. ഹോളിവുഡ് സിനിമകളും മറ്റും കാണുന്നത് പാശ്ചാത്യ സംസ്‌കാരത്തിന് അടിമപ്പെടുന്നതിന് തുല്യമാണെന്നും , അതിനാൽ മാതാപിതാക്കളോട് ഒരു ദയയും കാണിക്കേണ്ടതില്ലെന്നുമാണ് കിം ജോങ് ഉന്‍ നേതൃത്വം നല്‍കുന്ന ഉത്തര കൊറിയന്‍ ഭരണകൂടത്തിന്‍റെ തീരുമാനം. സോഷ്യലിസ്റ്റ് ആശയങ്ങള്‍ കുട്ടികളെ “ശരിയായി” പഠിപ്പിക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടതെന്നു കിം ഭരണകൂടം പറയുന്നു.

ഓരോ ഉത്തര കൊറിയന്‍ പൌരനും സര്‍ക്കാര്‍ സംവിധാനത്തില്‍ നടക്കുന്ന ആഴ്ചയിലുള്ള അയല്‍പക്ക യൂണിറ്റ് മീറ്റിംഗുകളിൽ പങ്കെടുക്കണം. ഇത്തരത്തില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത പേര് വെളിപ്പെടുത്താത്ത ഉത്തര കൊറിയന്‍ പൌരനാണ് റേഡിയോ ഫ്രീ ഏഷ്യയോട് പുതിയ നിയമം അറിയിച്ചത്. ഈ യോഗങ്ങളില്‍ പുതിയ നിയമ പ്രകാരം മാതാപിതാക്കൾക്ക് കടുത്ത മുന്നറിയിപ്പുകൾ നൽകിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഉത്തര കൊറിയയിലേക്ക് ഹോളിവുഡ് ചിത്രങ്ങളും മറ്റും എത്തിച്ചാല്‍ വധശിക്ഷ പോലും ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞ വർഷം, ദക്ഷിണ കൊറിയൻ, അമേരിക്കൻ സിനിമകൾ കണ്ടതിന് രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. നഗരത്തിലെ എയർഫീൽഡിൽ നാട്ടുകാർക്ക് മുന്നിലാണ് ഇവരെ വധിച്ചത്. ഇത് പോലെ തന്നെ കെ-ഡ്രാമ എന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയന്‍ സിനിമകളും സീരിസുകളും കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയയിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...