നോ​ർ​ക്ക റൂ​ട്ട്സി​ന്റെ പ്ര​വാ​സി നി​യ​മ​സ​ഹാ​യ പ​ദ്ധ​തി, ഖ​ത്ത​റി​ൽ മ​ല​യാ​ളി​ക​ളാ​യ ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്റു​മാ​രെ ക്ഷ​ണി​ക്കു​ന്നു

Date:

Share post:

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നോ​ർ​ക്ക റൂ​ട്ട്സി​ന്റെ പ്ര​വാ​സി നി​യ​മ​സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് ഖത്ത​റി​ൽ മ​ല​യാ​ളി​ക​ളാ​യ ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്റു​മാ​രെ ക്ഷ​ണി​ക്കു​ന്നു. ഖ​ത്ത​റി​ന് പു​റ​മെ, ബ​ഹ്റൈ​ൻ (മ​നാ​മ), മ​ലേ​ഷ്യ (ക്വാ​ലാ​ലം​പൂ​ർ) എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ല​വി​ല്‍ ഒ​ഴി​വു​ക​ളു​ണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത, ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, ത​ന്റെ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ലും നി​യ​മ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ടു​ന്ന പ്ര​വാ​സി കേ​ര​ളീ​യ​ര്‍ക്കായി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നോ​ര്‍ക്ക റൂ​ട്ട്‌​സ് വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാണിത്.

കേ​സു​ക​ളി​ന്മേ​ൽ നി​യ​മോ​പ​ദേ​ശം, ന​ഷ്ട​പ​രി​ഹാ​രം/​ദ​യാ ഹ​ർ​ജി​ക​ൾ എന്നീ കാര്യങ്ങളിൽ സ​ഹാ​യി​ക്കു​ക, വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​ർ​ജ​മ ന​ട​ത്തു​ന്ന​തി​ന് വി​ദ​ഗ്ദ്ധ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് നി​യ​മ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്നി​വയ്​ക്ക് അ​താ​ത് രാ​ജ്യ​ത്തെ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നുണ്ട്. അപേക്ഷിക്കുന്നവർക്ക് അഭി​ഭാ​ഷ​ക​നാ​യി കേ​ര​ള​ത്തി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു​വ​ർ​ഷ​വും വി​ദേ​ശ​ത്ത് (അ​പേ​ക്ഷ ന​ല്‍കു​ന്ന രാ​ജ്യ​ത്ത്) ഏ​ഴു വ​ർ​ഷ​വും പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള വ്യ​ക്തികളായിരിക്കണം.

താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് ജ​നു​വ​രി 24ന​കം അ​പേ​ക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വി​ദ്യാ​ഭ്യാ​സ/​പ്ര​വൃ​ത്തി​പ​രി​ച​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​കളും ‘വി​ദേ​ശ​മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന നി​യ​മ​പ്ര​ശ്ന​ങ്ങ​ളും അ​വ​ക്കു​ള്ള പ​രി​ഹാ​ര സാ​ധ്യ​ത​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ 200 വാ​ക്കി​ൽ കു​റ​യാ​ത്ത ഒ​രു കു​റി​പ്പും മ​ല​യാ​ള​ത്തി​ൽ ത​യാ​റാ​ക്കി അ​യ​ക്കേ​ണ്ട​താ​ണ്.

കൂടാതെ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം, ഫീ​സ് എ​ന്നി​വ സം​ബ​ന്ധി​ക്കു​ന്ന വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യു​ന്നി​ന് www.norkaroots.org വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്റ​റി​ന്റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ള്‍ സ​ർ​വി​സ്) എന്നീ നമ്പറുകളിൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...