കുവൈറ്റിലും സ്വദേശിവത്കരണം ശക്തമാക്കുന്നു; പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാകും

Date:

Share post:

യുഎഇയിക്ക് പിന്നാലെ കുവൈറ്റിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ രണ്ടായിരം പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയെന്ന് സൂചനകൾ. വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ഹമദ് അല്‍ അദ്‌വാനിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നതെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

അധ്യാപന മേഖലയില്‍ ഘട്ടം ഘട്ടമായി സ്വദേശി വത്കരണം നടപ്പാക്കാനാണ് കുവൈറ്റിന്‍റെ നീക്കം. പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നതിനുള്ള പദ്ധതി ക്രമേണ നടപ്പിലാക്കുകയും പകരം പരമാവധി കുവൈറ്റ് പൗരന്‍മാരെ നിയമിക്കാനുമാണ് മന്ത്രാലയം പദ്ധതിയിടുന്നത്. എന്നാല്‍ സ്പെഷ്യലൈസേഷന്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.അധ്യാപക തസ്തികകളില്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ള യോഗ്യരായ കുവൈറ്റ് ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരെ പിരിച്ചുവിടുക.

ഇസ്ലാമിക് സ്റ്റഡീസ്, അറബിക്, ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ്, ഹിസ്റ്ററി, ജിയോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സയന്‍സ്, ബയോളജി, ജിയോളജി, ആര്‍ട്ട് എഡ്യൂക്കേഷന്‍, ഡെക്കറേഷന്‍, ഇലക്ട്രിസിറ്റി ആന്‍ഡ് മെക്കാനിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ കുവൈറ്റികളായ വനിതാ അധ്യാപകരെ നിയമിക്കാനാണ് നീക്കം. ഇസ്ലാമിക വിദ്യാഭ്യാസം, ചരിത്രം, മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഇലക്ട്രിസിറ്റി, മെക്കാനിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ആറ് പ്രധാന വിഷയങ്ങള്‍ പുരുഷ അധ്യാപകര്‍ക്കായി മാറ്റിവയ്ക്കുമെന്നും വിഭ്യാഭ്യാസ മന്ത്രാലയം സൂചിപ്പിച്ചു.

കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വകുപ്പ് മേധാവികളായി ജോലി ചെയ്യുന്ന ഇരുന്നൂറിലധികം പ്രവാസികളെ അധ്യാപകരായി തരം താഴ്ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സൂപ്പര്‍ വൈസറി തസ്തികകളില്‍ സ്വദേശികൾക്ക് അവസരം ഒരുക്കുന്നതിനാണ് തരംതാ‍ഴ്ത്തല്‍ നടപ്പിലാക്കുന്നത്. ഇതിന് പിന്നാലെയാണ് അധ്യാപക നിയമത്തിലും സ്വദേശിവത്കരണം ശക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...