നോബേൽ പ്രൈസ് 2023, ഭൗതിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം പിയറി അഗോസ്തിനിയ്ക്കും ഫെറന്‍സ് ക്രൗസിനും ആന്‍ലെ ഹുയിലിയർക്കും 

Date:

Share post:

ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പിയറി അഗോസ്തിനി (അമേരിക്ക), ഫെറന്‍സ് ക്രൗസ് (ജര്‍മനി), ആന്‍ലെ ഹുയിലിയര്‍(സ്വീഡന്‍) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ഭൗതിക ശാസ്​ത്ര നോബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻലെ ഹുയിലിയർ.

ഇലക്ട്രോണുകളെ കുറിച്ചുള്ള പഠനത്തിനാണ് മൂവർക്കും അംഗീകാരം ലഭിച്ചത്. ആറ്റോസെക്കന്‍ഡ്‌സ് ഫിസിക്‌സ് എന്ന പഠനമേഖലയിൽ നിര്‍ണായകമായ കാല്‍വയ്പാണ് ഇവര്‍ നടത്തിയത്. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങളായിരുന്നു ഈ മൂന്ന് ഗവേഷകരും നടത്തിയത്. ഇവരുടെ പഠനം ആറ്റങ്ങള്‍ക്കും തന്മാത്രകള്‍ക്കും ഉള്ളിലെ ഇലക്ടോണുകളെ കുറിച്ചുള്ള പരീക്ഷണ സാധ്യതകള്‍ക്ക്‌ വഴി തുറക്കുന്നവയാണ്.

അതേസമയം കഴിഞ്ഞ വര്‍ഷം ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം നേടിയത് അലൈന്‍ ആസ്‌പെക്റ്റ്, ജോണ്‍ എഫ്. ക്ലോസര്‍, ആന്റണ്‍ സെയ്ലിംഗര്‍ എന്നിവരായിരുന്നു. ക്വാണ്ടം മെക്കാനിക്സിനെക്കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു ഇവർ പുരസ്‌കാരത്തിന് അർഹരായത്. ഏകദേശം 10 ലക്ഷം ഡോളർ ആണ് പുരസ്കാരത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...