ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ നിരോധിത മരുന്നുകൾ കൈവശം വയ്ക്കരുത്, മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി 

Date:

Share post:

ഖത്തറിലേക്ക് പോവുന്ന ഇന്ത്യക്കാർക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ ജയിൽവാസം അനുഭവിക്കേണ്ടി വരും, സൂക്ഷിക്കുക! ല​ഹ​രി വ​സ്തു​ക്ക​ളും നി​രോ​ധി​ത മ​രു​ന്നു​ക​ളും കൈ​വ​ശം വെ​ച്ച് ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ പി​ടി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി എത്തിയിരിക്കുകയാണ് ഇ​ന്ത്യ​ൻ എം​ബ​സി. യാ​ത്ര​യി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ളും മ​യ​ക്കു​മ​രു​ന്നു​ക​ളും കൈ​വ​ശ​മി​ല്ലെ​ന്ന് ഓ​രോ യാ​ത്ര​ക്കാ​ര​നും ഉ​റ​പ്പുവരുത്തണമെന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച സ​ന്ദേ​ശ​ത്തി​ൽ എം​ബ​സി ഓ​ർ​മി​പ്പി​ച്ചു.

നി​രോ​ധി​ത വ​സ്തു​ക്ക​ളു​മാ​യി യാ​ത്ര​ചെ​യ്ത നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ര്‍ രാ​ജ്യ​ത്ത് നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്നു​ണ്ട്. അത്തരത്തിൽ നി​യ​മ​ ലം​ഘ​ന​ങ്ങ​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ വി​ചാ​ര​ണ​യും ക​ടു​ത്ത ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രും. രാ​ജ്യ​ത്ത് നി​രോ​ധി​ച്ച മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക നേ​ര​ത്തേ​ ത​ന്നെ ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​ക​ളും, സ്വ​ന്തം ആ​വ​ശ്യ​ത്തി​ന​ല്ലാ​ത്ത മ​രു​ന്നു​ക​ളും കൊ​ണ്ടു​വ​രു​ന്ന​തി​നു​മെ​ല്ലാം വി​ല​ക്കു​ണ്ട്. ഇത്തരത്തിൽ വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​ക്ക​പ്പെ​ട്ട നി​ര​വ​ധി ഇ​ന്ത്യ​ക്കാരാണ് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...

‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോ​ഗിച്ചു, ഉറക്കവും സമാധാനവും പോയി’; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി 'അമരൻ' സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ...