ഇന്ത്യയിൽ നിന്നുള്ള നഴ്സിങ് വിദ്യാർഥികൾക്കും നഴ്സുമാർക്കും യുഎഇയിൽ ജോലി നേടാൻ ഇനി എക്സ്പീരിയൻസ് ആവശ്യമില്ല. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻമാർക്കും പ്രവർത്തിപരിചയം ആവശ്യമില്ല.
യുഎഇ നഴ്സിംഗ് മേഖലയെ ഗോൾഡൻ വീസ നൽകി ആദരിച്ചിരുന്നു. പുതിയ തീരുമാനം വിപ്ലവകരമായ മാറ്റമാണ്. ഇതുവരെ യുഎഇയിൽ ജോലി ലഭിക്കണമെങ്കിൽ നഴ്സുമാർക്ക് 2 വർഷത്തെ പ്രവൃത്തിപരിചയവും ആരോഗ്യവിഭാഗത്തിന്റെ എഴുത്തുപരീക്ഷ ജയിക്കുകയും വേണമായിരുന്നു. ഇനി മുതൽ പ്രവൃത്തിപരിചയം ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റും നഴ്സിങ് കൗൺസിലിന്റെ റജിസ്ട്രേഷനും ഗുഡ് സ്റ്റാൻഡിങ്ങും ഉള്ളവർക്ക് യുഎഇ ആരോഗ്യ വകുപ്പിന്റെ യോഗ്യത പരീക്ഷ എഴുതാം.
Age limit?. .mind is disturbing without job ,difficult to live .