ഷിരൂർ മണ്ണിടിച്ചിലിൽ മലയാളികളുടെ തീരാനോവായി മാറിയ അര്‍ജുൻ്റെ മുഖഛായയിൽ മേക്കപ്പിട്ട് കലാകാരിയിയാ നിവ്യ വിനിഷയുടെ പകർന്നാട്ടം. മേക്കോവറിൽ അർജ്ജുൻ പുനർജനിച്ചതോടെ നിവ്യക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മലയാളികൾ.
അര്‍ജുന്റെ മുഖച്ഛായയിലുളള റീല്‍ മലയാളികൾ ഏറ്റെടുത്തതോടെ നിവ്യയെ അർജ്ജുൻ്റെ കുടുംബാംങ്ങളും ബന്ധപ്പെട്ടു. ഒരുവട്ടം കൂടി അർജ്ജുനെ കാണാനായതിൽ സന്തോഷമെന്നായിരുന്നു പ്രതികരണം. niv_vin-arts എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ നിവ്യ വിനീഷിൻ്റെ മേക്കോവർ.
മേക്കോവറിലൂടെ താരങ്ങളെ അനുകരിക്കുന്നതിൽ ആളൂര്‍ സ്വദേശിനിയായ നിവ്യ നേരത്തേതന്നെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി, മഞ്ജു വാര്യർ, റിമ്മി ടോമി, എംഎസ് ധോനി തുടങ്ങി നിരവധി താരങ്ങളുടെ മുഖം പകർത്തുന്ന റിലുകൾ മുമ്പ് വൈറലായിരുന്നു. സോഷ്യല്‍ മീഡിയയുടെ അഭ്യർത്ഥന മാനിച്ചാണ് അര്‍ജുനെ അനുകരിക്കാൻ തയ്യാറായതെന്ന് നിവ്യ പറയുന്നു.
View this post on Instagram
പുരികം, താടി, മീശ എന്നിവ വരച്ച് ചേര്‍ത്തും മൂക്ക്, കവിള് എന്നിവിടങ്ങളില്‍ മാറ്റം വരുത്തിയുമാണ് നിവ്യ അര്ജ്ജുന് ആയി മാറിയത്. മൂന്നുമണിക്കൂർ സമയം ചിലവഴിച്ചാണ് മേക്കോവർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc