ക്യാൻസറിനോട് പൊരുതിയ സ്വന്തം അനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. അർബുദത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. മാമോഗ്രാം വഴി മാത്രം കണ്ട് പിടിച്ചതാണ് തന്റെ രോഗം.
ഫേസ് ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് നിഷ ജോസ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വർഷവും മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് സ്തനാർബുദം കണ്ടെത്തിയതെന്നും നിഷ പറയുന്നു.
കുടുംബത്തിന്റെ പിന്തുണയും തനിക്ക് ഉള്ളിലുള്ള കരുത്തും തനിക്ക് തുണയായി എന്ന് നിഷ പറഞ്ഞു. ക്യാൻസറിനെ തോൽപ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉള്ളിലുണ്ടെന്നും നിഷ കൂട്ടിച്ചേർത്തു
https://www.facebook.com/reel/229026380007927