ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി എന്ന റെക്കോർഡാണ് നിർമല സ്വന്തമാക്കിയത്. ആറ് ബജറ്റവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമല മറികടന്നത്.
മൂന്നാം മോദി സർക്കാരിൻ്റെ ബജറ്റ് അവതരിപ്പിക്കുന്നതോടെ തുടർച്ചയായി ഏഴു തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന മന്ത്രിയായി നിർമല സീതാരാമൻ മാറും. മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.
അതേസമയം, കേന്ദ്ര ബജറ്റിൽ വലിയ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ് കേരളം. കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുവന്നുവെന്ന് സംസ്ഥാന സർക്കാർ നിരന്തരം വിമർശനം ഉന്നയിക്കുമ്പോഴും ഇത്തവണ ആദ്യമായി ഒരു എംപിയെ സമ്മാനിച്ച കേരളത്തിന് പകരം കിട്ടുന്നതെന്താകുമെന്നതാണ് കേരളം കാത്തിരിക്കുന്നത്.